ഉദിയൻകുളങ്ങര : ബി.ജെ.പി ആര്യൻകോട് പഞ്ചായത്ത്‌ കമ്മിറ്റി കീഴാറൂരിൽ അനുമോദന സദസ് സംഘടിപ്പിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കീഴാറൂരിലെ കുട്ടികളെ അനുമോദിച്ചു. ബി.ജെ.പി ആര്യൻകോട്‌ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്‌ ഉന്നത്.ആർ.എസ് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ. എസ്. സുരേഷ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ്‌ കള്ളിക്കാട് രാധാകൃഷ്ണൻ,വൈസ് പ്രസിഡന്റ്‌ പൂഴനാട് ശിശുപാലൻ,കീഴാറൂർ രതീഷ്,മുക്കോലവിള രാജേഷ്,ആർ.എസ്.അഖിൽ,മൈലചൽ രാജേഷ്‌, സിന്ധു, മൈലച്ചൽ അജിത്‌ എന്നിവർ നേതൃത്വം നൽകി.