kerala-university

തിരുവനന്തപുരം: കേരളസർവകലാശാല ജൂണിൽ നടത്തിയ എം.ഫിൽ. ഫോട്ടോണിക്സ് (2020 - 2021 ബാച്ച്) (സി.എസ്.എസ്.) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

21 ന് നടത്താനിരുന്ന ഒൻപതാം സെമസ്​റ്റർ പഞ്ചവത്സര എം.ബി.എ. (ഇന്റഗ്രേ​റ്റഡ്) വൈവ പരീക്ഷ 29 ലേക്ക് മാ​റ്റിവച്ചു. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈ​റ്റിൽ.

27 ന് ആരംഭിക്കുന്ന എം.സി.എ. ബ്രിഡ്ജ് കോഴ്സ് (2020 സ്‌കീം - 2020 അഡ്മിഷൻ) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്‌സൈ​റ്റിൽ.

ആഗസ്​റ്റ് 5 ന് ആരംഭിക്കുന്ന എട്ടാം സെമസ്​റ്റർ ഇന്റഗ്റ​റ്റഡ് പഞ്ചവത്സര ബി.എ., ബി കോം., ബി.ബി.എ. എൽ.എൽ.ബി. റെഗുലർ, സപ്ലിമെന്ററി, മേഴ്സിചാൻസ് പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ആഗസ്​റ്റിൽ നടത്തുന്ന ഒന്നാം സെമസ്​റ്റർ എൽ.എൽ.എം. എം.ബി.എൽ, അഞ്ചാം സെമസ്​റ്റർ എം.ബി.എൽ. എന്നീ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.