കോവളം :കരമനയാറും കിള്ളിയാറും അറബിക്കടലിൽ ലയിക്കുന്ന ത്രിവേണി സംഗമസ്ഥാനമായ പാച്ചല്ലൂർ പൊഴിക്കരയിൽ പാച്ചല്ലൂർ ചുടുകാട് ശ്രീഭദ്രകാളി ദേവസ്വത്തിന്റെ നേതൃത്വത്തിൽ ബലിതർപ്പണം നടത്താൻ വിപുലമായ സൗകര്യം ഏർപ്പെടുത്തി.ബലിതർപ്പണത്തിന് ക്ഷേത്രം മേൽശാന്തി അനിൽ,നെടുമം ഷാജീവ് ശാന്തി എന്നിവർ നേതൃത്വം നൽകും.ബലിതർപ്പണത്തിന്റെയും തിലഹോമത്തിന്റെയും ടിക്കറ്റുകൾ മുൻകൂറായി ദേവസ്വം ഒാഫീസിൽ ലഭിക്കുന്നതാണ്. ഫോൺ :7511188807