swapna-suresh

കൊച്ചി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഇ.ഡി രജിസ്റ്റർ ചെയ്ത കേസിലെ നിയമനടപടികൾ ബംഗളൂരിവിലേക്ക് മാറ്റുന്നതോടെ കേസിൽ തുടരന്വേഷണത്തിന് പുതിയ സംഘമെത്തുമെന്ന് സൂചന. കേസിലെ നിയമ നടപടികൾ ബംഗളൂരുവിലെ പ്രത്യേക കോടതിയിലേക്ക് മാറ്റുന്നതിനൊപ്പം കേസിൽ തുടരന്വേഷണം ഊർജ്ജിതമാക്കാനും നീക്കമുണ്ട്. ഇതിന്റെ ഭാഗമായി പുറത്തു നിന്നുള്ള ഒരു ടീമിനെ നിയോഗിക്കാനിടയുണ്ടെന്നും ഇ.ഡി വൃത്തങ്ങൾ സൂചിപ്പിച്ചു. ബംഗളൂരുവിലേക്ക് കേസ് മാറ്റുന്നതിനു സുപ്രീം കോടതി അനുമതി നൽകിയാൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലുള്ള കുറ്റപത്രങ്ങളും കേസിന്റെ അനുബന്ധ രേഖകളും അവിടത്തെ കോടതിയിലേക്ക് മാറ്റും. കേസ് മാറ്റിയാൽ പ്രതികൾക്ക് ബംഗളൂരു കോടതി സമൻസ് നൽകും. തുടർന്ന് കോടതി ആവശ്യപ്പെടുന്ന പക്ഷം പ്രതികൾ ജാമ്യം പുതുക്കണം.

'ഒരു സംസ്ഥാനത്ത് നീതിയുക്തമായ വിചാരണ സാദ്ധ്യമല്ലെന്നു കണ്ടാൽ അന്വേഷണ ഏജൻസിക്ക് മറ്റൊരു സംസ്ഥാനത്തെ കോടതിയിലേക്ക് കേസ് മാറ്റാൻ ആവശ്യപ്പെടാം. കേസിൽ വസ്തുതകളുണ്ടെന്ന് കണ്ടാൽ കോടതി മാറ്റത്തിന് സുപ്രീംകോടതിക്ക് അനുമതി നൽകാനാവും".

- ടി. അസഫ് അലി, പ്രോസിക്യൂഷൻ മുൻ ഡയറക്ടർ ജനറൽ

 ഇ.​ഡി​യി​ൽ​ ​വി​ശ്വാ​സം,​ ​പു​തിയ നീ​ക്ക​ത്തി​ൽ​ ​പ്ര​തീ​ക്ഷ​:​ ​സ്വ​പ്‌ന

​ന​യ​ന്ത്ര​ചാ​ന​ൽ​ ​സ്വ​ർ​ണ​ക്ക​ട​ത്ത് ​കേ​സി​ന്റെ​ ​വി​ചാ​ര​ണ​ ​ബം​ഗ​ളൂ​രു​വി​ലേ​ക്ക് ​മാ​റ്റാ​നു​ള്ള​ ​എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് ​ഡ​യ​റ​ക്ട​റേ​റ്റി​ന്റെ​ ​(​ഇ.​ഡി​)​ ​നീ​ക്ക​ത്തി​ൽ​ ​പ്ര​തീ​ക്ഷ​യു​ണ്ടെ​ന്ന് ​പ്ര​തി​ ​സ്വ​പ്‌​ന​ ​സു​രേ​ഷ്.​ ​കേ​ര​ള​ത്തി​ൽ​ ​അ​ന്വേ​ഷ​ണം​ ​ന​ട​ന്നാ​ൽ​ ​സ​ത്യം​ ​തെ​ളി​യി​ല്ലെ​ന്ന​ ​വി​ഷ​മ​ത്തി​ലാ​യി​രു​ന്നു.​ ​ഇ.​ഡി​യി​ൽ​ ​വി​ശ്വാ​സ​മു​ണ്ടെ​ന്നും​ ​അ​വ​ർ​ ​ശ​രി​യാ​യ​ ​കാ​ര്യ​ങ്ങ​ൾ​ ​ചെ​യ്യു​മെ​ന്നാ​ണ് ​പ്ര​തീ​ക്ഷ​യെ​ന്നും​ ​സ്വ​പ്‌​ന​ ​കൊ​ച്ചി​യി​ൽ​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞു.
സ​ത്യം​ ​ഒ​രി​ക്ക​ൽ​ ​പു​റ​ത്തു​വ​രും.​ ​ഇ.​ഡി​ക്കെ​തി​രെ​ ​ജു​ഡി​ഷ്യ​ൽ​ ​അ​ന്വേ​ഷ​ണം​ ​വ​രെ​ ​പ്ര​ഖ്യാ​പി​ച്ചു.​ ​കേ​സ് ​വ​ന്ന​പ്പോ​ൾ​ ​മു​ത​ൽ​ ​മു​ഖ്യ​മ​ന്ത്രി​ ​ഭ​യ​പ്പെ​ടു​ക​യാ​ണ്.​ ​അ​സാ​ധാ​ര​ണ​മാ​യാ​ണ് ​അ​ദ്ദേ​ഹം​ ​പെ​രു​മാ​റു​ന്ന​ത്.​ ​താ​ൻ​ ​മു​ഖ്യ​മ​ന്ത്രി​ക്കും​ ​വീ​ണാ​ ​വി​ജ​യ​നും​ ​എ​തി​രെ​ ​ന​ൽ​കി​യ​ ​മൊ​ഴി​യു​ടെ​ ​തെ​ളി​വു​ക​ൾ​ ​എ​വി​ടെ​ ​സൂ​ക്ഷി​ച്ചി​രി​ക്കു​ന്നു​വെ​ന്ന് ​ക്രൈം​ബ്രാ​ഞ്ച് ​അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.​ ​കേ​സ് ​മ​റ്റൊ​രു​ ​സം​സ്ഥാ​ന​ത്തേ​ക്ക് ​മാ​റ്റു​ന്ന​തോ​ടെ​ ​ഇ​വി​ട​ത്തെ​ ​നി​യ​ന്ത്ര​ണ​ത്തി​ൽ​ ​മാ​റു​മെ​ന്ന് ​ഉ​റ​പ്പാ​ണ്.​ ​സ​ത്യം​ ​പു​റ​ത്തു​വ​ന്നാ​ൽ​ ​കേ​ര​ള​ത്തെ​ ​മൊ​ത്ത​ത്തി​ൽ​ ​ബാ​ധി​ക്കു​മെ​ന്നും​ ​അ​വ​ർ​ ​പ​റ​ഞ്ഞു.