തിരുവനന്തപുരം : ആർ.എസ്.പി ദേശീയ സമ്മേളനത്തിന് മുന്നോടിയായുള്ള കമലേശ്വരം ലോക്കൽ സമ്മേളനം പി.എ. മോഹനചന്ദ്രന്റെ അദ്ധ്യക്ഷതയിൽ ഐക്യകർഷക സംഘം സംസ്ഥാന സെക്രട്ടറി എസ്.എസ്. സുധീർ ഉദ്ഘാടനം ചെയ്തു.കെ.മനോഹരൻ,ഡോ. എൻ. ഐ.സുധിഷ് കുമാർ,വി.പി.അശോക കുമാർ, ജയപ്രകാശ്,അഡ്വ.എം.ദിനേഷ്, എൻ.കമലാസനൻ,കെ.ഉണ്ണികൃഷ്ണൻ,ദിലീപ് , സുരേന്ദ്രൻ,നിഷാദ് ഹനീഫ് തുടങ്ങിയവർ സംസാരിച്ചു.എസ്.എസ്.എൽ.സിക്ക് മികച്ച മാർക്ക് വാങ്ങിയ പാർട്ടി അംഗങ്ങളുടെ മക്കൾക്ക് ആർ.എസ്.പി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ. ജയകുമാർ മെമ്മന്റോ നൽകി.ലോക്കൽ സെക്രട്ടറിയായി അഡ്വ. എം. ദിനേഷിനെ തിരഞ്ഞെടുത്തു.