
തിരുവനന്തപുരം: എറണാകുളത്ത് ഗിഫ്റ്റ് സിറ്റി പദ്ധതി നടപ്പാക്കാൻ അയ്യമ്പുഴയിൽ 358ഏക്കർ സ്ഥലം ഏറ്റെടുക്കാൻ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗം അനുമതി നൽകി.840കോടിരൂപയാണിതിന്റെ മതിപ്പ് വില. ഇൗ തുക കിഫ്ബി നൽകും.കൊച്ചിയിൽ നിന്ന് ബാംഗ്ളൂരിലേക്കുള്ള വ്യവസായ ഇടനാഴിയുടെ ഭാഗമായാണ് ഗിഫ്റ്റ് സിറ്റി നടപ്പാക്കുന്നത്.
ഒളിമ്പ്യൻ ടി ഗോപിക്ക് വീട് വെയ്ക്കാൻ സുൽത്താൻ ബത്തേരി മൂലങ്കാവിൽ ഫെയർലാന്റിൽ സൗജന്യമായി 10 സെന്റ് ഭൂമി നൽകാനും മന്ത്രിസഭ തീരുമാനിച്ചു.ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്പ്‌മെന്റ്കൗൺസിലിൽ ശമ്പള കമ്മീഷൻ പ്രകാരമുള്ള ശമ്പളവർദ്ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.