വിതുര:കർഷകസംഘം തൊളിക്കോട് മേഖലാസമ്മേളനം കർഷകസംഘം ജില്ലാവൈസ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് ഉദ്ഘാടനം ചെയ്തു.കർഷകസംഘം വിതുര ഏരിയാപ്രസിഡന്റ് ആര്യനാട് വി.വിജുമോഹൻ,ഏരിയാസെക്രട്ടറി പുഷ്‌ക്കരാനന്ദൻ,ട്രഷറർ കെ.വിജയകുമാർ,സി.പി.എം തൊളിക്കോട് ലോക്കൽകമ്മിറ്റിസെക്രട്ടറി എൻഗോപാലകൃഷ്ണൻ, കർഷകസംഘം തൊളിക്കോട് മേഖലാസെക്രട്ടറി എസ്.എസ്.പ്രേംകുമാർ, ആർ.വിനേഷ്ചന്ദ്രൻ എന്നിവർ പങ്കെടുത്തു.ഭാരവാഹികളായി തൊളിക്കോട് ഷറഫുദ്ദീൻ (പ്രസിഡന്റ്),എസ്.എസ്.പ്രേംകുമാർ (സെക്രട്ടറി),വിനേഷ്ചന്ദ്രൻ,സുരേഷ് (ജോയിന്റ് സെക്രട്ടറിമാർ), രാമചന്ദ്രൻനായർ (ട്രഷറർ)എന്നിവരെ തിരഞ്ഞെടുത്തു.