ara

കിളിമാനൂർ:അറബിക് ടീച്ചേഴ്സ് അക്കാദമിക കോംപ്ലക്സിന്റെ നേതൃത്വത്തിൽ അറബിക് അദ്ധ്യാപക സംഗമവും അനുമോദന സമ്മേളനവും നടത്തി.സംസ്ഥാന അറബിക് സ്പെഷ്യൽ ഓഫീസർ പി.ഹാരിസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വിദ്യാഭ്യാസ ഗുണമേന്മാ സമിതി അംഗം എം.തമീമുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ഉപജില്ലയിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ അറബി ഒന്നാം ഭാഷയെടുത്ത് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി.എസ് പ്രദീപ്‌ അനുമോദിച്ചു.ബ്ലോക്ക്‌ പ്രോഗ്രാം കോർഡിനേറ്റർ വി.ആർ.സാബു മുഖ്യപ്രഭാഷണം നടത്തി.അറബി ഭാഷയും കരിക്കുലം പരിഷ്ക്കരണവും എന്ന വിഷയത്തിൽ എസ്.സി.ഇ.ആർ.ടി അറബിക് റിസേർച് ഓഫീസർ സഫീറുദ്ദീൻ വിഷയാവതരണം നടത്തി.മുനീർ,ത്വാഹിർ.എസ്, നജ്മ എസ്.എസ്,മുഹമ്മദ് ജലീൽ,അബ്ദുൽ ഖലാം,മുഹമ്മദ് സലിം,യാസർ എന്നിവർ സംസാരിച്ചു.