
കിളിമാനൂർ:പഴയകുന്നുമ്മൽ കോൺഗ്രസ് മണ്ഡലത്തിലെ പറണ്ടക്കുഴി ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി,പ്ലസ്ടു പരീക്ഷകൾക്ക് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.ജില്ലാ പഞ്ചായത്ത് അംഗം ഗിരികൃഷ്ണൻ,മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അടയമൺ മുരളിധരൻ,ബ്ലോക്ക് പഞ്ചായത്ത് അംഗം ബൻഷാ,ബൂത്ത് പ്രസിഡന്റ് റെജി,വാർഡ് പ്രസിഡന്റ് ബെന്നി,ലളിത,ജയൻ വിജയൻ പിള്ള,നൗഷാദ്,ശ്രീകുമാർ എന്നിവർ നേതൃത്വം നൽകി.