residents

വിതുര:മുളയ്‌ക്കോട്ടുകര റസിഡന്റ്സ് അസോസിയേഷന്റെ വാർഷികപൊതുയോഗവും പ്രതിഭാസംഗമവും ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.റസിഡന്റ്സ് പ്രസിഡന്റ് എ.ജയചന്ദ്രൻനായർ അദ്ധ്യക്ഷത വഹിച്ചു.വിതുര പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.ബാബുരാജ്,മുൻ പഞ്ചായത്ത് പ്രസിഡന്റ് സി.എസ്.വിദ്യാസാഗർ, ഫ്രാറ്റ് വിതുര മേഖലാസെക്രട്ടറി തെന്നൂർഷിഹാബ്,മുൻ പഞ്ചായത്തംഗം എ.സൈഫിൻസ,റസിഡന്റ്സ് സെക്രട്ടറി എ.എസ്.അശോകൻ,ട്രഷറർ കെ.ഗിരീശൻ എന്നിവർ പങ്കെടുത്തു.എസ്.എസ്.എൽ.സി പ്ലസ്ടൂ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ഉപഹാരം നൽകി അനുമോദിച്ചു.പഠനോപകരണങ്ങളും വിതരണം നടത്തി.