p-prasad

തിരുവനന്തപുരം: ഹോർട്ടികോർപ്പിന്റെ 126 സ്വന്തം സ്റ്റാളുകളിൽ 12 എണ്ണം മാത്രമാണ് ലാഭത്തിലുള്ളതെന്ന് കൃഷിമന്ത്രി പി.പ്രസാദ് പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 52 ലക്ഷം ഹോർട്ടികോർപ്പിനു നഷ്ടമുണ്ടായി. അധിക ജീവനക്കാരാണ് ഹോർട്ടികോർപ്പിനെ പ്രതിസന്ധിയിലാക്കുന്നത്. ജീവനക്കാരെ ഗ്രേഡ് ആക്കി തരംതിരിച്ച് ഘട്ടങ്ങളായി ഒഴിവാക്കും. പ്രതിസന്ധികൾ പഠിക്കാനും പരിഹരിക്കാനും സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ഹോർട്ടികോർപ്പിലെ കർഷകർക്കുള്ള 21.25 കോടി വ്യക്തിഗത കുടിശിക നൽകി. കർഷക സംഘങ്ങളുടെ കുടിശിക എത്രയും വേഗം നൽകും.