
മുടപുരം: കോൺഗ്രസ് നേതാക്കന്മാരെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കിഴിവിലം,കൂന്തള്ളൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കരിങ്കൊടി പ്രകടനം നടത്തി. പുളിമൂട് ജംഗ്ഷനിൽ നിന്ന് തുടങ്ങി വലിയ കടയിൽ സമാപിച്ചു. കൂന്തള്ളൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിജുവിന്റെ അദ്ധ്യക്ഷതയിൽ ചിറയിൻകീഴ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ. വിശ്വനാഥൻ നായർ പ്രകടനം ഉദ്ഘാടനം ചെയ്തു. ജി.എസ്.ടി.യു മുൻ സംസ്ഥാന പ്രസിഡന്റ് ജെ.ശശി,കിഴവിലം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കിഴുവിലം രാധാകൃഷ്ണൻ,മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുൻ അദ്ധ്യക്ഷൻ എസ്.സിദ്ദീഖ്,മൈനോരിറ്റി കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.എ.റഹീം,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ഹാഷിം,കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാജു, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷമീർ കിഴിവലം,പഞ്ചായത്ത് മെമ്പർമാരായ അനന്തകൃഷ്ണൻ നായർ,ജയചന്ദ്രൻ നായർ,സെലീന,കിഴിലം സർവീസ് സഹകരണബാങ്ക് ബോർഡ് മെമ്പറായ താഹ,സത്യദേവൻ,വഹാബ്,മുരുകൻ,കുമാർ, മധു തുടങ്ങിയവർ സംസാരിച്ചു.