കോവളം : കല്ലുവെട്ടാൻകുഴി ക്രൈസ്റ്റ് കോളേജിലെ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ ആരംഭിച്ച പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. ശ്രീകുമാർ നിർവഹിച്ചു. കോളേജ് ഒാഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോക്ടർ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കോളേജ് കോമേഴ്സ് വിഭാഗം അസോസിയേറ്റ് പ്രൊഫസറും എൻ.എസ്.എസ് കോഓർഡിനേറ്ററുമായജെസി ജേക്കബ്, ലീഡർമാരായ മീനാക്ഷി, അഭിഷേക് ശ്രീകുമാർ, അഭിഷേക്, തുടങ്ങിയവർ പങ്കെടുത്തു. പാലിയം ഇന്ത്യ പ്രതിനിധികളായ ബാബു എബ്രഹാം, അഭിരാമി, റെയ്ച്ചൽ എന്നിവർ പാലിയേറ്റീവ് കെയറിനെ കുറിച്ചുള്ള പരിശീലനവും നൽകി.