തിരുവനന്തപുരം: രജനി എസ്. ആനന്ദിന്റെ പതിനെട്ടാം ചരമവാർഷിക ദിനമായ ഇന്ന് സേവ് എഡ്യൂക്കേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റ് മാർച്ച് നടത്തുമെന്ന് സേവ് എഡ്യൂക്കേഷൻ സംസ്ഥാന സെക്രട്ടറി അഡ്വ. ഇ.എൻ. ശാന്തിരാജ് അറിയിച്ചു. രാവിലെ 11ന് നടത്തുന്ന മാർച്ച് പ്രൊഫ. എം.പി. മത്തായി ഉദ്ഘാടനം ചെയ്യും. അദ്ധ്യാപക- വിദ്യാർത്ഥി സംഘടനാ നേതാക്കൾ മാർച്ചിൽ പങ്കെടുക്കും.