ആറ്റിങ്ങൽ: ഭാരതീയ വണിക വൈശ്യ സംഘം ജില്ലാ സമ്മേളനം അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു. പുരാണ പ്രചാരണ പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച രാമായണമാസാചരണം രാഹുൽ ഈശ്വർ ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങൽ എൻ.എസ്.എസ് കരയോഗം ഹാളിൽ നടന്ന സമ്മേളനത്തിൽ സംഘം പ്രസിഡന്റ് അഡ്വ. സോമസുന്ദരം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ശ്രീകണ്ഠൻ നായർ,​ സിനി ആർട്ടിസ്റ്റ് അശോകൻ ശക്തികുളങ്ങര,​ജനറൽ സെക്രട്ടറി ഭുവന ചന്ദ്രൻ ചെട്ടിയാർ,​ ചെട്ടി സർവാസ് സൊസൈറ്റി പ്രസിഡന്റ് വിശ്വമോഹനൻ,​ചെക്കാല നായർ സംഘം പ്രസിഡ‌ന്റ് ആറ്റുകാൽ സുരേന്ദ്രൻ,​സി.എസ്.രാജൻ ബാബു,​ആറ്റിങ്ങൽ ഭാസി,​കെ.പി ബാലാമണി,​രവിഷൺമുഖം,​ശിവപ്രസാദ്,​കൊല്ലം അരുൺരാജ്,​ മുത്തുമണി എന്നിവർ സംസാരിച്ചു.