കിളിമാനൂർ: കിളിമാനൂർ ടൗൺ യു.പി സ്കൂൾ പി.ടി.എ പൊതുയോഗം പഴയകുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷീബ,വാർഡ് മെമ്പർ സലിൽ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എച്ച്.എസ്.സുമയ്യ (പ്രസിഡന്റ്), അരുൺ രാജ് (വൈസ് പ്രസിഡന്റ്), കാർത്തിക (എം.പി.ടി.എ പ്രസിഡന്റ് ) എന്നിവരെ തിരഞ്ഞെടുത്തു.