ആറ്റിങ്ങൽ: മാനവസേവ വെൽഫെയർ സൊസൈറ്റി വാർഷികവും ഭരത് ഗോപി,​ മാനവസേവ പുരസ്കാര വിതരണവും 24,​ 25 തീയതികളിൽ പൊയ്കമുക്ക് തിപ്പട്ടിയിൽ ദേവീക്ഷേത്രത്തിൽ നടക്കും. 24 ന് രാവിലെ 8.30 ന് ഫലവൃക്ഷ തൈ വിതരണം. 9 ന് ജില്ലാ തല ചിത്ര രചനാമത്സരം രഘുനാഥൻ ജ്യോത്സ്യൻ ഉദ്ഘാടനം ചെയ്യും. വനിതാ ഫോറം സെക്രട്ടറി ഷീജ അദ്ധ്യക്ഷത വഹിക്കും. 24ന് ഉച്ചയ്ക്ക് 1 ന് ക്വിസ് പ്രോഗ്രാം മാനവസേവ രക്ഷാധികാരി അഡ്വ. എസ്. ലെനിൻ ഉദ്ഘാടനം ചെയ്യും. ശ്രീനിവാസൻ അദ്ധ്യക്ഷതവഹിക്കും. വൈകിട്ട് 5ന് നടക്കുന്ന പുരസ്കാര വിതരണ സമ്മേളനം മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. മാനവസേവ പ്രസിഡന്റ് പൊയ്കമുക്ക് ഹരി അദ്ധ്യക്ഷത വഹിക്കും. വി.ശശി എം.എൽ.എ,​ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി.ജയശ്രി,​ മുദാക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്ര ബാബു,​ മുദാക്കൽ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പള്ളിയറ ശശി,​വിഷ്ണു രവീന്ദ്രൻ,​മെമ്പർ സുജിത,​മാനവസേവ ട്രഷറർ അനിത,​സെക്രട്ടറി ശശിധരൻ നായർ എന്നിവർ സംസാരിക്കും. ഭരത് ഗോപി പുരസ്കാരം നടൻ ജഗദീഷും മാനവസേവ പുരസ്കാരം ജ്യോതിസ് ചന്ദ്രനും ജൂറി പുരസ്കാരം നടി പ്രതീക്ഷയും എറ്റുവാങ്ങും. കർമ്മ ശ്രേഷ്ഠ പുരസ്കാരം,​മാദ്ധ്യമ പുരസ്കാരം,​കാരുണ്യ പ്രവർത്തന പുരസ്കാരം എന്നിവയും ചടങ്ങിൽ വിതരണം ചെയ്യും.