കല്ലമ്പലം: മണമ്പൂർ ഗ്രാമപഞ്ചായത്തിന് 11.5 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം.ജില്ലയിൽ ഡി.പി.സി. അംഗീകാരം ലഭിക്കുന്ന ആദ്യ പഞ്ചായത്തായി മണമ്പൂർ മാറി.പൊതുവിഭാഗത്തിൽ 2.13 കോടിയുടെയും പട്ടികജാതി വിഭാഗത്തിൽ 82 ലക്ഷം രൂപയുടെയും ധനകാര്യ കമ്മിഷൻ ഗ്രാന്റായി 1.16 ലക്ഷം രൂപയുടെയും കേന്ദ്രാവിഷ്കൃത ഫണ്ടായി 10 ലക്ഷം രൂപടെയും സംസ്ഥാന ആവിഷ്കൃത ഫണ്ടായി 8.75 ലക്ഷം രൂപയുടെയും തനത് ഫണ്ടിൽ നിന്ന് ഒരുകോടി 83 ലക്ഷം രൂപയടെയും ബ്ലോക്ക് പഞ്ചായത്ത് വിഹിതമായി 29 ലക്ഷം രൂപയുടെയും ജില്ലാ പഞ്ചായത്ത് വിഹിതമായി 30 ലക്ഷം രൂപയുടെയും റോഡുകളുടെ അറ്റകുറ്റ പണിക്കായി ഒന്നര കോടി രൂപയുടെയും റോഡ് ഇതര വിഭാഗത്തിൽ 71 ലക്ഷം രൂപയുടെയും തുടങ്ങി 158 പദ്ധതിക്കാണ് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകിയതെന്ന്‍ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് എ. നഹാസ് അറിയിച്ചു.