കാട്ടാക്കട:പൂഴനാട് നീരാഴിക്കോണം ഭാവന ഗ്രന്ഥശാല ആൻഡ് കലാസാംസ്കാരിക കേന്ദ്രം വാർഷികാഘോഷം നാട്ടുണർവിന്റെ ഭാഗമായി ഇന്ന് വൈകിട്ട് 5.30ന് കേരളകൗമുദി -ഭാവന ആദര സന്ധ്യ നടക്കും.കേരളകൗമുദി യൂണിറ്റ് ചീഫ് എസ്.വിക്രമന്റെ അദ്ധ്യക്ഷതയിൽ ഡോ.ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്യും.എം.എൽ.എമാരായ ഐ.ബി.സതീഷ്,ജി.സ്റ്റീഫൻ,കൃഷ്ണ പൂജപ്പുര,സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.മധു,പങ്കജകസ്തൂരി എം.ഡി ഡോ.ജെ.ഹരീന്ദ്രൻ നായർ,എ.ടി ജോർജ്,താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ഗിരി,കെ.പി.രണദിവെ,ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജയലക്ഷ്മി,ഗ്രാമ പഞ്ചായത്തംഗം മൈലക്കര വിജയൻ,സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി നിസാർ,മുസ്ലീംലീഗ് പ്രതിനിധി പൂഴനാട് ഷക്കീർ,വിൽപ്പാട്ട് കലാകാരൻ കോട്ടിയക്കോണം രവീന്ദ്രൻ നായർ,ഭാവന പ്രസിഡന്റ് ഗോപൻ,ആർട്ട്സ് കൺവീനർ രാജേഷ് കൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.ഒറ്റശേഖരമംഗലം പഞ്ചായത്തിലെ കൊവിഡ് പൊരാളികൾക്കും വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്കുള്ള പുരസ്കാര jസമർപ്പണവും നടത്തും.തുടർന്ന് വിസ്മയ രാവ്.