
തിരുവനന്തപുരം: കർഷകരുടെ കുടിശികയായ കടങ്ങൾ തീർപ്പാക്കുന്നതിന് കാർഷിക കടാശ്വാസ കമ്മിഷൻ വീണ്ടും അപേക്ഷ സ്വീകരിക്കുന്നത് പരിഗണനയിലാണെന്ന് മന്ത്രി പി.പ്രസാദ് നിയമസഭയിൽ പറഞ്ഞു. കമ്മിഷനു മുമ്പാകെയുള്ള അപക്ഷേകളിൽ സമയബന്ധിതമായി തീരുമാനമെടുക്കും. ഇതുവരെ 265.66കോടി രൂപയുടെ ആശ്വാസം കർഷകർക്ക് നൽകിക്കഴിഞ്ഞു. കമ്മിഷൻ കൂടുതൽ സിറ്റിംഗ് നടത്തി അപേക്ഷകൾ പരിഹരിക്കാൻ തീവ്രയജ്ഞം നടത്തുമെന്നും മന്ത്രി പറഞ്ഞു. കടക്കെണിയിലായ കർഷകർ മാനസിക സമ്മർദ്ദം കാരണം ജീവനൊടുക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.