തിരുവനന്തപുരം:വലിയശാല മൈലാടിക്കടവ് പ്രദേശത്തെ കുടിവെള്ളക്ഷാമം ഏതാനും ദിവസങ്ങൾക്കുള്ളിൽ പരിഹരിക്കാമെന്ന് ജല അതോറിട്ടി മനുഷ്യാവകാശ കമ്മിഷന് ഉറപ്പു നൽകി. കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുള്ള പണികൾ എത്രയും വേഗം പൂർത്തിയാക്കണമെന്ന് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്​റ്റിസ് ആന്റണി ഡൊമിനിക്ക് പബ്ലിക് ഹെൽത്ത് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർക്ക് ഉത്തരവ് നൽകിയിരുന്നു. മേയ് 7ന് ജലവിതരണത്തിലെ തടസം മാ​റ്റുന്നതിനുള്ള പ്രവൃത്തിയുടെ കരാർ നൽകിയതായി ജല അതോറിട്ടിയുടെ റിപ്പോർട്ടിൽ പറയുന്നു.