
പോത്തൻകോട്: സാഹോദര്യത്തിന്റെയും സൗഹാർദ്ദത്തിന്റെയും മാതൃകയായി ശാന്തിഗിരി ആശ്രമത്തിൽ ഈദ് സൗഹൃദ സംഗമം നടന്നു. കേരള മുസ്ലിം ജമാഅത്ത് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സംഗമം മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്‌തു.
സി.പി.ഐ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വിശുദ്ധ ഖുറാന്റെ മലയാളം പരിഭാഷ സീറോ മലങ്കര സഭ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ബെസേലിയോസ് മാർ ക്ലീമിസ് കാതോലിക്ക ബാവയും ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയും മലങ്കര ഓർത്തഡോക്‌സ് സഭ ബിഷപ്പ് ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്തയും പാളയം ഇമാം ഡോ.വി.പി. സുഹൈബ് മൗലവിയും ചേർന്ന് മന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി.
ചടങ്ങിൽ സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി മുഖ്യപ്രഭാഷണം നടത്തി. പാളയം ഇമാം ഡോ.വി.പി. സുഹൈബ് മൗലവി ഈദ് സന്ദേശം നൽകി. ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. ഡി.കെ.മുരളി എം.എൽ.എ, മുൻ അംബാസഡർ ടി.പി.ശ്രീനിവാസൻ, കിംസ് ഹെൽത്ത് എക്സിക്യുട്ടീവ് ഡയറക്ടർ ഇ.എം.നജീബ്, കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കരമന ബയാർ, സംസ്ഥാന നിർമ്മിതി കേന്ദ്രം ഡയറക്ടർ ഡോ.ഫെബി വർഗീസ്, നഗരസഭ സെക്രട്ടറി ബിനു ഫ്രാൻസിസ്, പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.അനിൽകുമാർ, വേൾഡ് മലയാളി കൗൺസിൽ സ്ഥാപക ചെയർമാൻ ഇ.എ.ഹക്കീം, മുസ്ലിം അസോസിയേഷൻ പ്രസിഡന്റ് നാസർ കടയറ, കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ ജില്ലാ പ്രസിഡന്റ് കെ.എച്ച്.എം അഷറഫ്, പെർഫെക്ട് ഗ്രൂപ്പ് ചെയർമാൻ അഡ്വ.എം.എ. സിറാജുദ്ദീൻ, ചെറുവല്ലി ജുമാമസ്ജിദ് ഇമാം ജനാബ് വൈ.മുഹമ്മദ് യാസിർ മന്നാനി, ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.എം. മുനീർ, സി.പി.എം വെഞ്ഞാറമൂട് ഏരിയാ സെക്രട്ടറി ഇ.എ.സലീം, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ അനിൽകുമാർ .എം, ആർ.സഹീറത്ത് ബീവി, കോലിയക്കോട് മഹീന്ദ്രൻ, നസീർ എം. പള്ളിനട, മുഹമ്മദ് ബഷീർ, എ.എം.റാഫി, ഷോഫി.കെ, എം.ഐ.ഷുക്കൂർ, അഡ്വ.എ.എസ്.അനസ്, കെ.കിരൺദാസ്, പൂലന്തറ ടി.മണികണ്ഠൻ, അബ്ദുൾ മജീദ് എന്നിവർ പങ്കെടുത്തു.
ജമാഅത്ത് കൗൺസിൽ ജില്ലാസെക്രട്ടറി ജെ.അനസുൽ റഹ്മാൻ നന്ദി പറഞ്ഞു. ഈദ് സംഗമത്തിനെത്തിയവർക്ക് വൈകിട്ടത്തെ നമസ്കാരത്തിനുള്ള സൗകര്യവും ആശ്രമത്തിലൊരുക്കിയിരുന്നു. പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൗലവി നമസ്‌കാരത്തിന് നേതൃത്വം നൽകി.