നെയ്യാറ്റിൻകര:എൻ.എസ്.എസ് മുൻ പ്രസിഡന്റും മുൻ പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയുമായ പി.എൻ.നരേന്ദ്രനാഥൻ നായരുടെ നിര്യാണത്തിൽ നെയ്യാറ്റിൻകര ടൗൺ എൻ.എസ്.എസ് കരയോഗം അനുശോചിച്ചു.കരയോഗം പ്രസിഡന്റ് അഡ്വ.കൃഷ്ണദാസിന്റെ അദ്ധ്യക്ഷതയിൽ സെക്രട്ടറി ജി.ഗോപീകൃഷ്ണൻ നായർ, ഭാരവാഹികളായ വി.മോഹനകുമാർ,എം. സുകുമാരൻ നായർ,ഡി.അനിൽകുമാർ,ജി.പരമേശ്വരൻ നായർ,വി.രൺജിത്,ജയരാജ് തമ്പി,പി.വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.