ബാലരാമപുരം:കോവളം നിയോജക മണ്ഡലത്തിലെ ബാലരാമപുരം –വിഴിഞ്ഞം,​ വിഴിഞ്ഞം-പൂവാർ,​പനനിന്ന-മരപ്പാലം,​ അവണാകുഴി –കട്ടച്ചൽക്കുഴി റോഡ‌ുകൾക്ക് കേന്ദ്ര റോഡ് ഫണ്ടിൽ നിന്ന് 29.2 കോടി രൂപ അനുവദിച്ചതായി എം.വിൻസെന്റ് എം.എൽ.എ അറിയിച്ചു. 27.4 കിലോമീറ്റർ ദൈർഘ്യത്തിൽ ബി.എംആൻഡ് ബി.സി നിലവാരത്തിലാണ് റോഡുകൾ പുനരുദ്ധരിച്ച് ഗതാഗതയോഗ്യമാക്കാൻ ഫണ്ട് അനുവദിച്ചിരിക്കുന്നത്.എം.എൽ.എയുടെ അഭ്യർത്ഥനപ്രകാരം സി.ആർ.എഫിന്റെ ചീഫ് എൻജിനീയർ എസ്.സി മണ്ഡൽ,​ശശി തരൂർ എം.പി,​കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി എന്നിവരുടെ ഇടപെടലിനെ തുടർന്നാണ് വേഗത്തിൽ ഫണ്ട് അനുവദിച്ചതെന്ന് അഡ്വ.എം.വിൻസെന്റ് അറിയിച്ചു.