
നെയ്യാറ്റിൻകര: ഗണേശോത്സവത്തിന്റെ ഭാഗമായുളള സ്വാഗതസംഘം രൂപീകരണ യോഗം ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ലൈബ്രറി ഹാളിൽ നഗരസഭ ചെയർമാൻ പി.കെ.രാജ്‌മോഹൻ ഉദ്ഘാടനം ചെയ്തു. അഡ്വ.ഇരുമ്പിൽ വിജയൻ അദ്ധ്യക്ഷത വഹിച്ചു. ആറാലുംമൂട് ജിനു,നഗരസഭ വൈസ് ചെയർ പേഴ്സൺ പ്രിയ സുരേഷ്,സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ ജോസ് ഫ്രാങ്ക്‌ളിൻ,അജിത,കൗൺസിലർമാരായ ഗ്രാമം പ്രവീൺ ഷിബുരാജ് കൃഷ്,പെരുമ്പഴുതൂർ ഗോപൻ,ഡി.സി.സി സെക്രട്ടറി അഡ്വ. മുഹൂനുദീൻ,ബി.ജെ.പി മണ്ഡലം പ്രസിഡന്റ് രാജേഷ്,ഗാന്ധിമിത്ര മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ.ജയചന്ദ്രൻ നായർ, ഫ്രാൻ പ്രസിഡന്റ് എൻ.ആർ.സി നായർ, സെക്രട്ടറി എസ്.കെ ജയകുമാർ, അഡ്വ. തലയൽ പ്രകാശ്,ഇരുമ്പിൽ ശ്രീകുമാർ, അമ്പലം രാജേഷ്,മണലൂർ ശിവപ്രസാദ്,കെ.കെ. ശ്രീകുമാർ,മാമ്പഴക്കര സോമൻ,ക്യാപിറ്റൽ വിജയൻ,പാലക്കടവ് വേണു തുടങ്ങിയവർ പങ്കെടുത്തു.