പൂവാർ:ജില്ലാ ഉപഭോക്തൃസമിതി തിരുപുറം യൂണിറ്റ് സമ്മേളനം,തിരഞ്ഞെടുപ്പ് സെമിനാർ എന്നിവ 24ന് വൈകിട്ട് 3ന് പഴയകട മോശവൽസലം ശാസ്ത്രിയാർ ഹാളിൽ നടക്കും.ചടങ്ങിൽ വിവിധ രംഗങ്ങളിൽ മികച്ചപ്രകടനം കാഴ്ച്ചവച്ചവരെ ആദരിക്കും.4ന് ഉപഭോക്തൃ സംരക്ഷണ നിയമം 2019 എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.ഉപഭോക്തൃ സമിതി യൂണിറ്റ് പ്രസിഡന്റ് തിരുപുറം സതീഷ് കുമാർ അദ്ധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി ഡി.വേണുഗോപാൽ ആമുഖ പ്രഭാഷണം നടത്തും. തിരുപുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തിരുപുറം സുരേഷ് ഉപഹാരസമർപ്പണം നടത്തും. എം.ഷിനി,അനീഷാ സന്തോഷ്,പി.ആർ.പ്രിയ,ബി.വൽസൻ,തിരുപുറം സോമശേഖരൻ നായർ തുടങ്ങിയവർ സംസാരിക്കും.അരുമനായകം സ്വാഗതവും വി.രാമചന്ദ്രൻ നായർ നന്ദിയും പറയും.