general

ബാലരാമപുരം :സി.പി.എം കൂരച്ചൽ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ നവകേരള വികസന സദസും പ്രതിഭകളെ അനുമോദിക്കലും അഡ്വ.കെ.എം സച്ചിൻദേവ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.ബ്രാഞ്ച് സെക്രട്ടറി എം.എസ്.അനു അദ്ധ്യക്ഷത വഹിച്ചു.ആദ്യകാല പാർട്ടി പ്രവർത്തകരേയും നാടിന്റെ അഭിമാനമായി മാറിയ ഇന്ത്യൻ ഹാൻഡ് ബാൾ താരം ശിവപ്രസാദിനെയും സിനിമ സംവിധായകൻ നടുക്കാട് ശശിയേയും ജില്ലാ കമ്മിറ്റി അംഗം എം.എം.ബഷീർ അനുമോദിച്ചു.ഏരിയ കമ്മിറ്റി അംഗം അഡ്വ.എസ്.കെ.പ്രമോദ്, ലോക്കൽ സെക്രട്ടറി എസ്.കൃഷ്ണൻ,ലോക്കൽ കമ്മിറ്റി അംഗം സി.എസ്.രജീഷ്,സി.എസ്.സുമിത്ത് എന്നിവർ സംസാരിച്ചു.എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.