തിരുവനന്തപുരം: ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാഡമിക്ക് കീഴിലെ ഡിഫറന്റ് ആർട് സെന്ററിലുള്ള കുട്ടികൾ സംഗീതത്തിനും മാജിക്കിനും പുറമേ ഇനി നാടകവും അവതരിപ്പിക്കും. നാടകരംഗത്ത് പ്രശസ്‌തരായ കലാനിലയമാണ് കുട്ടികളെ പരിശീലിപ്പിക്കുന്നത്.

ഡിസൈൻ ഡ്രാമ ഫോർ ഡിസേബിൾഡ് (ഡി 3) എന്ന് പേരിട്ടിരിക്കുന്ന നാടക പരിശീലന കളരി നാളെ ഉച്ചയ്‌ക്ക് 2ന് ഡിഫറന്റ് ആർട്ട് സെന്ററിൽ ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ എക്‌സിക്യുട്ടീവ് ഡയറക്ടർ ഷെറിൻ .എം.എസ് അദ്ധ്യക്ഷത വഹിക്കും. കലാനിലയത്തിലെ അനന്തപദ്മനാഭൻ, ഗായത്രി, മാജിക് അക്കാഡമി എക്‌സിക്യുട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട് തുടങ്ങിയവർ പങ്കെടുക്കും. സെന്ററിലെ ഇരുന്നൂറോളം ഭിന്നശേഷിക്കുട്ടികൾക്കും നാടകാഭിനയം സാദ്ധ്യമാക്കുന്ന തരത്തിലാണ് പരിശീലനക്കളരി സംഘടിപ്പിക്കുന്നത്.