ker

രണ്ടാം സെമസ്​റ്റർ എം.എ.മ്യൂസിക്, വീണ, വയലിൻ, മൃദംഗം ആൻഡ് ഡാൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 30 വരെ അപേക്ഷിക്കാം.

അഞ്ചാം സെമസ്​റ്റർ ബി.ഡെസ്സ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

എം.ഫിൽ മാത്തമാ​റ്റിക്സ്, ഫിസിക്സ് ( 2020 21ബാച്ച്) തിരുവനന്തപുരം യൂണിവേഴ്സി​റ്റി കോളേജിലെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്​റ്റർ ബി.എഡ് സ്‌പെഷ്യൽ എഡ്യൂക്കേഷൻ (റഗുലർ/സപ്ലിമെന്ററി) പരീക്ഷാടൈംടേബിൾ പ്രസിദ്ധീകരിച്ചു.

അഞ്ചാം സെമസ്​റ്റർ സി.ബി.സി.എസ്. ബി.എ., ബി.എസ്‌സി., ബി കോം. (മേഴ്സിചാൻസ് - 2010, 2011, 2012 അഡ്മിഷൻ) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

നാലാം സെമസ്​റ്റർ യൂണി​റ്ററി എൽ എൽ.ബി. റെഗുലർ/സപ്ലിമെന്ററി/മേഴ്സിചാൻസ് പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്​റ്റർ ബി.വോക്. സോഫ്​റ്റ്‌വെയർ ഡെവലപ്പ്‌മെന്റ് കോഴ്സിന്റെ പ്രാക്ടിക്കൽ പരീക്ഷകൾ 26ന് ആരംഭിക്കും.

എട്ടാം സെമസ്​റ്റർ ബാച്ചിലർ ഒഫ് ഡിസൈൻ (ബി.ഡെസ് )പരീക്ഷകൾ ആഗസ്​റ്റ് 16ലേക്ക് പുനഃക്രമീകരിച്ചു.

നാലാം സെമസ്​റ്റർ യൂണി​റ്ററി (ത്രിവത്സരം) എൽ എൽ.ബി മേഴ്സിചാൻസ് (2011 അഡ്മിഷൻ മുതൽ 2015 അസഡ്മിഷൻ വരെ) പരീക്ഷകൾക്ക് പിഴകൂടാതെ 27വരെയും 150 രൂപ പിഴയോടെ 30വരെയും 400 രൂപ പിഴയോടെ ആഗസ്​റ്റ് രണ്ടു വരെയും അപേക്ഷിക്കാം.