
നെയ്യാറ്റിൻകര: സി-ഡിറ്റിന്റെ ഔദ്യോഗിക സ്ഥാപനമായ ഡെറ്റ ടെക്കിന്റെ പതിനാറാമത് വാർഷികവും സർട്ടിഫിക്കറ്റ് വിതരണവും ടീച്ചേഴ്സ് ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സുരേഷ് കുമാറും നഗരസഭാ ചെയർമാൻ രാജ് മോഹനനും ചേർന്ന് ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയർപേഴ്സൺ പ്രിയ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ഡാറ്റാടെക് ഡയറക്ടർ ഷിബു, തത്തിയൂർ, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമരായ ജോസ് ഫ്രാങ്ക്ളിൻ, കെ.കെ. ഷിബു, ഫ്രാൻ സെക്രട്ടറി എസ്.കെ. ജയകുമാർ, അഡ്വ. മഞ്ചവിളാകം ജയകുമാർ, ഗിരീഷ് പരുത്തി മഠം, ഹരി ചാരുത, ഓലത്താന്നി വി.എച്ച്.എസ്.ഇ സ്കൂൾ പ്രിൻസിപ്പൽ ജ്യോതി കുമാർ, എൻ.ആർ.സി നായർ, ചമ്പയിൽ സുരേഷ് എന്നിവർ പങ്കെടുത്തു.