
തിരുവനന്തപുരം:മണക്കാട് ശക്തിസ്വരൂപിണി രാജരാജേശ്വരി ക്ഷേത്രത്തിലെ മഹായോഗിനി ലളിതാമ്മ സ്മാരക ആടിച്ചൊവ്വ സംഗീതോത്സവം മുൻ മേയർ കെ.ചന്ദ്രിക ഉദ്ഘാടനം ചെയ്തു. ക്ഷേത്ര മഠാധിപതി രാമചന്ദ്രൻ സ്വാമികൾ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ എസ്. വിജയകുമാർ ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് എം.മുരുകേശൻ, ജനറൽസെക്രട്ടറി സി. രവീന്ദ്രൻ നായർ, ഡോ. വേലായുധൻ നായർ, കൈലാസ് സദാശിവൻ നായർ, വിജയകുമാർ,സനൽകുമാർ എന്നിവർ പങ്കെടുത്തു. തുടർന്ന് വെള്ളായണി അശോക് കുമാറിന്റെ സംഗീതസദസ് നടന്നു. ആഗസ്റ്റ് 17വരെ ചൊവ്വാഴ്ചകളിലും ചിങ്ങം ഒന്നിനുമായി രാത്രി 7.30 മുതൽ സംഗീതസദസുണ്ടാകും.