തിരുവനന്തപുരം: സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന സംരംഭകവായ്പാ പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് മന്ത്രി പി.രാജീവ് നിർവ്വഹിക്കും. മസ്കറ്റ്ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ വി.കെ.പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.ഒരുലക്ഷം സംരംഭങ്ങൾ ആരംഭിക്കാനുള്ള സർക്കാരിന്റെ സംരംഭവർഷ പരിപാടിയുടെ ഭാഗമായാണിത്.