പാലോട്:ആലംപാറ നിരപ്പിൽ കോൺഗ്രസ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പഠനോത്സവം ഞായറാഴ്ച വൈകിട്ട് 4ന് ഡി.സി.സി ജനറൽ സെക്രട്ടറി പി.എസ്.ബാജിലാൽ ഉദ്ഘാടനം ചെയ്യും. എസ്.എസ്.എൽ.സി പ്ലസ് 2 പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവൻ അനുമോദിക്കും. മുതിർന്ന കോൺഗ്രസ് നേതാക്കളെ സോഫി തോമസും,പഠനോപകരണ വിതരണം പത്മാലയം മിനിലാലും പ്രമുഖ വ്യക്തികളെ രാജ്കുമാറും ആദരിക്കും.