ramesh-narayanan

തിരുവനന്തപുരം:സ്‌നേഹത്തിന്റെ പ്രതിരൂപമാണ് ഭഗവാൻ ശ്രീകൃഷ്ണനെന്ന് സംഗീതജ്ഞൻ രമേശ് നാരായൺ. ബാലഗോകുലത്തിന്റെ ശ്രീകൃഷ്ണജയന്തി സ്വാഗതസംഘ രൂപീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രീകൃഷ്ണനാമം എത്രത്തോളം ഉച്ചരിക്കുന്നുവോ അവനിൽ നന്മയുടെ മാനസികവികാസം അത്രത്തോളം ഉടലെടുക്കും. ഹിന്ദുസ്ഥാനിസംഗീതം പോലും ശ്രീകൃഷ്ണനാമത്തിൽ അധിഷ്ഠിതമാണ്. കുട്ടികളിൽ സ്‌നേഹവും ഭക്തിയും വളർത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് അദ്ദേഹം പറഞ്ഞു. ബാലഗോകുലം ജില്ലാ പ്രസിഡന്റ് സി.വി.ശശികുമാർ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ഉപാദ്ധ്യക്ഷൻ വി.ഹരികുമാർ,ആർ.എസ്.എസ്.ജില്ലാ സംഘചാലക് പി.ഗിരീഷ്,ടി.എസ്.രാജൻ, ആർ.പി,അപർണ എന്നിവർ സംസാരിച്ചു. സംവിധായകൻ രാജസേനൻ ചെയർമാനും എം.മഹേശ്വരൻ ജനറൽ കൺവീനറും എസ്.രാധാകൃഷ്ണൻ ആഘോഷപ്രമുഖും എസ്. രാജീവ് സംയോജകനും ആയ 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു.