cpipujappura

തിരുവനന്തപുരം: ദേശീയ മഹിളാഫെഡറേഷനും എ.ഐ.വൈ.എഫും സംയുക്തമായി പൂജപ്പുര ലോക്കലിൽ സംഘടിപ്പിച്ച പഠന സഹായ പരിപാടിയായ പ്രതിഭാ സംഗമം മഹിളാസംഘം സംസ്ഥാന പ്രസിഡന്റ് കൂടിയായ മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. പൂജപ്പുര സരസ്വതി മണ്ഡപത്തിൽ നടന്ന ചടങ്ങിൽ ഉന്നത പരീക്ഷകളിൽ എ പ്ലസ് നേടിയവർക്ക് മന്ത്രി മെമന്റോയും മെഡലും സമ്മാനിച്ചു. രാഖി രവികുമാർ, പുഷ്പവല്ലി, സുജിത്, പ്രദീപ്, രതീഷ് എന്നിവർ സംസാരിച്ചു. 150 കുട്ടികൾക്ക് ഒരു വർഷത്തേക്കുള്ള പഠനോപകരണങ്ങൾ നൽകി. ധന്യ ബാബു, അജിത സജീവൻ, എം.ജെ. വിനു, ആഷിക് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.