
വെള്ളറട: വിവാഹ വാഗ്ദാനം നൽകി പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ വെള്ളറട കൊല്ലക്കുടിയേറ്റം കൊല്ലവിളാകത്ത് വീട്ടിൽ മുരുകന്റെ മകൻ ഹരികൃഷ്ണ (22)നെ പൊലീസ് അറസ്റ്റ് ചെയ്തു. ഒൻപതാം ക്ലാസുമുതൽ പ്രണയം നടിച്ച് പ്രതി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് പ്രതി മറ്റ് പെൺകുട്ടികളുമായി പ്രണയത്തിലായ വിവരമറിഞ്ഞ കുട്ടി ചൈൽഡ് ലൈനിൽ വിവരം അറിയിച്ചു. ചൈൽഡ്‌ലൈൻ പ്രവർത്തകർ കുട്ടിയെ കൗൺസലിംഗിന് വിധേയയാക്കിയ ശേഷം വിവരം വെള്ളറട പൊലീസിൽ അറിയിച്ചു. പെൺകുട്ടിയുടെ വീട്ടിലും പ്രതിയുടെ വീട്ടിലുമായി പല തവണ പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി. ഇരുവരുടെയും സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ പ്രതി അതുപയോഗിച്ച് ഭീഷണിപ്പെടുത്തി പലതവണ പീഡിപ്പിക്കുകയായിരുന്നു. പൊലീസ് പ്രതിയെ പിടികൂടി. അറസ്റ്റിലായ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. വെള്ളറട പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ മൃദുൽകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ആന്റണി ജോസഫ് നെറ്റോ, സാജൻ, മണിക്കുട്ടൻ, സിവിൽ പൊലിസ് ഓഫീസർമാരായ ദീപു. എസ്. കുമാർ, പ്രദീപ്, സനൽ കുമാർ, അജി എന്നിവരാണ് പ്രതിയെ പിടികൂടിയത്.