photo

നെടുമങ്ങാട് : മകളുടെ വിവാഹ ദിനത്തിൽ മാതാവ് മരണമടഞ്ഞു. ചുള്ളിമാനൂർ ആറാംപള്ളി ഷാന മൻസിലിൽ നാസറുദീന്റെ ഭാര്യ സനൂജ (48)ആണ് ഇന്നലെ മരിച്ചത്. എന്നാൽ അക്കാര്യമറിയിക്കാതെ സനൂജയുടെ ഇളയമകൾ ഷാനയുടെ വിവാഹം ചുള്ളിമാനൂരിലെ കല്യാണ മണ്ഡപത്തിൽ നടന്നു. മകളുടെ കല്യാണത്തിന് മുമ്പായിരുന്നു സനൂജയുടെ മരണം. നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സ്റ്റാഫ് നഴ്സായിരുന്ന സനൂജ അർബുദ ബാധിതയായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ അസുഖം മൂർച്ഛിച്ചതിനാൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.വിവാഹ ശേഷമാണു മരണവിവരം ബന്ധുക്കളെ അറിയിച്ചത്. തുടർന്ന്, നാലര മണിയോടെ ആറാംപള്ളിയിലെ വീട്ടിലെത്തിച്ച മൃതദേഹം ആറു മണിയോടെ ചുള്ളിമാനൂർ ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കി.സനൂജയുടെ മറ്റൊരു മകൾ ഷിംന. മരുമക്കൾ: ഷാനവാസ്‌, ഷഫീക്ക്.