
കാട്ടാക്കട:വായനയും കലയും സംസ്കാരവും വളർത്തുന്നതിൽ ഗ്രാമീണ ഗ്രന്ഥശാലകളുടെ പങ്ക് നിസ്തുലമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.പൂഴനാട് നീരാഴികോണം ഭാവന ഗ്രന്ഥശാല ആൻഡ് കലാസാംസ്കാരിക കേന്ദ്രത്തിന്റെ മുപ്പതാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി എ.കെ.ആന്റണി.എം.പി യുടെ ഫണ്ടുപയോഗിച്ച് നിർമ്മിച്ച ഭാവന ഒാഡിറ്റോറിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഭാവന പ്രസിഡന്റ് പൂഴനാട് ഗോപൻ അദ്ധ്യക്ഷത വഹിച്ചു.റോജി.എം.ജോൺ.എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. മുൻമന്ത്രി പന്തളം സുധാകരൻ,താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി രാജഗോപാൽ ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെറുപുഷ്പം,സ്ഥിരം സമിതി ചെയർമാൻ മിനർവ സുകുമാരൻ, കള്ളിക്കാട് മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനോദ് കുമാർ ഭാവന രാജേഷ് കൃഷ്ണൻ,ഭാവന സെക്രട്ടറി ഗംഗൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ വച്ച് കാട്ടാക്കട മുരുകൻ സ്മാരക പുരസ്കാരം നാടകനടൻ തോന്നയ്ക്കൽ ജയചന്ദ്രന് പ്രതിപക്ഷനേതാവ് സമ്മാനിച്ചു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെയും വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കുമുള്ള സമ്മാനങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു.