പാറശാല: മഹേശ്വരം ശ്രീശിവപാർവതി ക്ഷേത്രത്തിലെ കർക്കിടക വാവുബലി തർപ്പണത്തിനായുള്ള ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ.ക്ഷേത്രത്തിന്റെ ആറാട്ട് കടവായ കാഞ്ഞിരംമൂട്ട് കടവിൽ ബലി തർപ്പണത്തിനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ മുന്നോടിയായി ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരം എത്തിയ നെയ്യാറ്റിൻകര തഹസീൽദാർ എസ്.ശ്രീകല,ചെങ്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.ഗിരിജ എന്നിവരും മറ്റ് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും സുരക്ഷാ സൗകര്യങ്ങൾ വിലയിരുത്തി.ഒരേ സമയം നൂറിലേറെ പേർക്ക് ബലിതർപ്പണവും തിലഹോമവും നടത്തുന്നതിനായുള്ള സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.കെ.എസ്.ആർ.ടി.സിയുടെ സമീപ ഡിപ്പോകളിൽ നിന്നും പ്രത്യേക ബസ് സർവീസുകളും ഉണ്ടായിരിക്കും.വാവുബലിയോടനുബന്ധിച്ച് ക്ഷേത്ര മൈതാനത്ത് കാർഷിക പുഷ്പ വ്യാപാര വിപണന മേള മേള 24ന് വൈകുന്നേരം 4.30ന് മന്ത്രി വി.ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്യും.മേളയോടനുബന്ധിച്ച് കുട്ടികൾക്കായി അമ്യൂസ്‌മെന്റ് പാർക്കും സ്റ്റേജ് ഷോകളും സംഗീത വിരുന്നും മറ്റ് കലാപരിപാടികളും ഉണ്ടായിരിക്കും.