തിരുവനന്തപുരം: അടുക്കളയിൽ ഗ്യാസ് സ്റ്റൗവിൽ നിന്ന് തീപടർന്ന് യുവതിക്ക് പൊള്ളലേറ്റു. പൂജപ്പുര വേട്ടമുക്കിൽ വാടകയ്ക്ക് താമസിക്കുന്ന ബിന്ദുവിനാണ് (46) പരിക്കേറ്റത്. ഇന്നലെ വൈകിട്ട് ആറോടെയായിരുന്നു സംഭവം.

അടുക്കള ജോലിക്കിടെ ബിന്ദുവിന്റെ ദേഹത്ത് ടർപ്പൻ വീഴുകയും സ്റ്റൗവിൽ നിന്ന് തീ പടരുകയുമായിരുന്നു. 70 ശതമാനം പൊള്ളലേറ്റ ഇവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അടുക്കളയിലെ ഷെൽഫിൽ നിന്ന് സാധനം എടുക്കുന്നതിനിടെ ടർപ്പൻ അറിയാതെ വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.