ചിറയിൻകീഴ്:പ്ലാസ്റ്റിക് നിരോധനത്തോടനുബന്ധിച്ച് കടകളിൽ കയറിയുള്ള പിഴ ചുമത്തൽ,വൈദ്യുതി ചാർജ്ജ് വർദ്ധന,ഭക്ഷ്യധാന്യങ്ങൾക്കുള്ള 5 ശതമാനം ടാക്സ് വർദ്ധന എന്നിവയ്ക്കെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ 27ന് സെക്രട്ടറിയേറ്റ് ധർണ നടത്തും.ധർണയിൽ പങ്കെടുക്കുന്നതിനായി ചിറയിൻകീഴ് യൂണിറ്റിലെ എല്ലാ വ്യാപാരികളും രാവിലെ 9ന് വലികട ജംഗ്ഷനിൽ എത്തിച്ചേരണമെന്ന് ചിറയിൻകീഴ് യൂണിറ്റ് പ്രസി‌ഡന്റും സംസ്ഥാന കൗൺസിൽ അംഗവുമായ അനിൽ ചാമ്പ്യൻസ്, സെക്രട്ടറി നൗഷാദ് ലാൽ എന്നിവർ സംയുക്തമായി അറിയിച്ചു.