മലയിൻകീഴ്:അന്താരാഷ്ട്ര ചെസ്ദിനത്തിൽ,കണ്ടല ഗവൺമെന്റ് ഹൈസ്കൂളിലെ 1993 എസ്.എസ്.എൽ.സി ബാച്ചിന്റെ സൗഹൃദ കൂട്ടായ്മയായ സ്നേഹക്കൂട് സംഘടിപ്പിച്ച ചെസ് ദിനാചരണം മാറനല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്തംഗം ജാഫർ ഖാൻ,ഹെഡ്മിസ്ട്രസ് മിനി പ്രകാശ്,പി.ടി.എ പ്രസിഡന്റ് അമീർ ഹുസൈൻ,സ്നേഹക്കൂട് ചെയർപേഴ്സൺ ഡി.എസ്.ചിത്ര,കൺവീനർ എസ്.അനിൽകുമാർ,ബിനിൽ ദാസ് എന്നിവർ സംസാരിച്ചു.ചെസ് ക്ലബിന്റെ ഉദ്ഘാടനം,ചെസ് കിറ്റ് വിതരണം,ചെസ് മത്സരം എന്നീ പരിപാടികൾ നടന്നു.ചെസ് പരിശീലകൻ എ.കെ.ബിനുലാൽ ചെസിനെ സംബന്ധിച്ച ക്ലാസെടുത്തു.