rsp

ആര്യനാട്:മലയോര മേഖകളിൽ യാത്രാക്ലേശം രൂക്ഷമായ സാഹചര്യത്തിൽ ആര്യനാട് ഡിപ്പോയിൽ നിന്ന് ഷെഡ്യൂളുകൾ വെട്ടിച്ചുരുക്കുന്ന തീരുമാനം പുനപരിശോധിക്കണമെന്ന് ആർ.എസ്.പി ആര്യനാട് ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു ജില്ലാ സെക്രട്ടറി ഇറവൂർ പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു.വിനോബതാഹ അദ്ധ്യക്ഷത വഹിച്ചു.കെ.ജി.സുരേഷ് ബാബു,ജി .ശശി,അഷറഫുൽ ഹസൻ,എസ്.അനിൽ കുമാർ,വി.രത്നാകരൻ ,ഇ.ബൈജു എന്നിവർ സംസാരിച്ചു.ഇറവൂർഷാജീവിനെ ലോക്കൽ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തു.