കാട്ടാക്കട:പൂഴനാട് നീരാഴിക്കോണം ഭാവന ഗ്രന്ഥശാല ആൻഡ് കലാസാംസ്കാരിക കേന്ദ്രത്തിന്റെ വാർഷികാഘോഷം നാട്ടുണർവ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് വൈകിട്ട് 4ന് ഉദ്ഘാടനം ചെയ്യും.വാർഷികത്തിന്റെ ഭാഗമായി മൂന്നാമത് സ്നേഹ ഭാവനയുടെ തറക്കല്ലിടലും ഗവർണർ നിർവഹിക്കും.ഡോ.ശശി തരൂർ.എം.പി അദ്ധ്യക്ഷതവഹിക്കും.ഭാവന പ്രസിഡന്റ് പൂഴനാട് ഗോപൻ ആമുഖ പ്രഭാഷണം നടത്തും.സി.കെ.ഹരിന്ദ്രൻ എം.എൽ.എ,ഒറ്റശേഖരമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ചെറുപുഷ്പം,ഫോക്ക്ലോർ അക്കാദമി ചെയർമാൻ ഒ.എസ്.ഉണ്ണികൃഷ്ണൻ,ഭാവന ആർട്ട്സ് കൺവീനർ രാജേഷ് കൃഷ്ണൻ,തുടങ്ങിയവർ പങ്കെടുക്കും.വൈകിട്ട് 5.30ന് ഫോക്ക് ലോർ അക്കാഡമിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പ്രസീത ചാലക്കുടിയുടെ നാടൻപാട്ട്.