murmu

കാട്ടാക്കട: നിയുക്ത രാഷ്ട്രപതി ദ്രൗപതി മുർമു ഝാർഖണ്ഡ് ഗവർണറായിരിക്കെ കാട്ടാക്കട നിയോ ഡെയ്ൽ സ്കൂൾ സന്ദർശിക്കുന്നത് 2018ൽ ഡെയിൽവ്യൂവിന്റെ 43-ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യാനാണ്.മുർമു കേരളത്തിൽ പങ്കെടുത്ത ഒരേയൊരു പൊതു ചടങ്ങായിരുന്നു ഇത്.വെള്ളനാട് പുനലാൽ ഡെയിൽവ്യൂ സ്ഥാപക ഡയറക്ടർ സി.ക്രിസ്തുദാസാണ് ഡോ.എ.പി.ജെ അബ്ദുൾ കലാം ഉൾപ്പെടെ പല മഹാരഥന്മാരെയും നിയുക്ത രാഷ്ട്രപതിയേയും കാട്ടാക്കടയിൽ കൊണ്ടു വന്നത്.രാജ്യത്തിലെ വിവിധ ഭാഗങ്ങളിൽനിന്നും അധസ്ഥിത-പിന്നാക്ക വിഭാഗങ്ങളിലെ നേതാക്കളെ ഡെയിൽവ്യൂവിലെത്തിച്ച് അവരുമായി സമ്പർക്കം പുലർത്താനും സ്ഥാപകൻ ശ്രമിച്ചിരുന്നു.

മുർമുവിന്റെ വിജാഹ്ലാദം രാജ്യത്താകമാനം നടക്കുമ്പോൾ ഡെയിൽവ്യൂ സമൂഹവും അതിൽ പങ്കുചേരുകയാണ്.ആദ്യമായി നിയുക്ത രാഷ്ട്രപതിയെ കേരളത്തിൽ എത്തിച്ചതിന്റെ ഖ്യാതിയും ഡെയിൽവ്യൂവിന് മാത്രമായി.എന്നാൽ ഈ സന്തോഷം പങ്കിടാൻ സി.ക്രിസ്തുദാസ് ഇല്ലന്നസങ്കടമേ ഡെയിൽവ്യൂ സമൂഹത്തിനുള്ളൂ.