
തിരുവനന്തപുരം : കരിക്കകം ഗവ.ഹൈസ്കൂളിലെ പ്രവേശന കവാടത്തിന്റെയും സി.സി.ടി.വി കാമറകളുടെയും ഉദ്ഘാടനം മേയർ ആര്യ രാജേന്ദ്രൻ നിർവഹിച്ചു. നഗരസഭ വിദ്യാഭ്യാസ കായികകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ
ഡോ.റീന കെ.എസിന്റെ അദ്ധ്യക്ഷതയിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ മുഖ്യാതിഥിയായിരുന്നു.ഡെപ്യൂട്ടി മേയർ പി.കെ.രാജു,ഡി.ആർ.അനിൽ,എസ്.സലിം,ജിഷാ ജോൺ,എം.ആർ.ഗോപൻ,വാർഡ് കൗൺസിലർ ഡി.ജി.കുമാരൻ,മുൻ കൗൺസിലർ ഹിമാസി.ജി,സ്കൂൾ എച്ച്.എം.അജിത മോഹൻ,പി.ടി.എ പ്രസിഡന്റ് അനിത,വികസന സമിതി ചെയർമാൻ മാധവക്കുറുപ്പ്,ജി.എസ്,നഗരസഭ സെക്രട്ടറി ബിനു ഫ്രാൻസിസ്,ഷഫീക്ക് തുടങ്ങിയവർ പങ്കെടുത്തു.