
കല്ലറ:മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ മേഖലകളിലെ തൊഴിലാളികൾക്കും വരുമാനവും സുരക്ഷിതത്വവും ഉറപ്പാക്കും വിവിധമുള്ള പദ്ധതികൾ അവിഷ്കരിച്ച് നടപ്പാക്കുമെന്ന് മന്ത്രി വി.അബ്ദുറഹ്മാൻ പറഞ്ഞു.കല്ലറ ചന്തയിൽ മത്സ്യഫെഡിന്റെ പുതിയ ഫിഷ് മാർട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കടൽ,കായൽ മത്സ്യങ്ങൾക്ക് പുറമെ മത്സ്യഫെഡിന്റെ കൊച്ചിയിലുള്ള ഐസ് ഫ്രീസിംഗ് പ്ലാന്റിൽ ഉൽപാദിപ്പിക്കുന്ന ചെമ്മീൻ,ചൂര,കൂന്തൾ എന്നീ മത്സ്യങ്ങളുടെ അച്ചാറുകൾ,മീൻകറിക്കൂട്ടുകൾ,ചെമ്മീൻ ചമ്മന്തി പൊടി,ചെമ്മീൻ റോസ്റ്റ് തുടങ്ങിയ ഉൽപന്നങ്ങളും മാർട്ടിൽ ലഭ്യമാണ്.ഡി.കെ.മുരളി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.കല്ലറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിസി.ജി.ജെ,വൈസ് പ്രസിഡന്റ് നജിൻഷാ.എസ്,വാമനപുരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എം.റാസി,ത്രിതല പഞ്ചായത്ത് പ്രതിനിധികൾ,മത്സ്യഫെഡ് ചെയർമാൻ ടി.മനോഹരൻ,മത്സ്യഫെഡ് മാനേജിംഗ് ഡയറക്ടർ ദിനേശൻ ചെറുവാട്ട് തുടങ്ങിയവർ പങ്കെടുത്തു.