pic1

നാഗർകോവിൽ: രണ്ട് കോടി രൂപ വിലവരുന്ന ആംബർഗ്രീസുമായി ആറ് പേരെ വനം വകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.തടിക്കാരക്കോണം സ്വദേശി ദിനകരൻ(36),നാഗർകോവിൽ പെരുവിള സ്വദേശി അരുൺ,മഹേഷ്,പാർവതിപുരം സ്വദേശി ദിലീപ് കുമാർ,ആശാരിപ്പള്ളം സ്വദേശി സതീഷ്,തമത്തുക്കോണം സ്വദേശി ശുഭാ തങ്കരാജ് എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ നാഗർകോവിലിൽ നിന്ന് മുംബയിലേക്ക് പോകുന്ന ട്രെയിൻ വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോൾ ദിനകരന്റെ കൈവശമുണ്ടായിരുന്ന ബാഗിലാണ് ഉദ്യോഗസ്ഥർ 2 കിലോ ആംബർഗ്രീസ് കണ്ടെത്തിയത്. 2 കോടി രൂപ വില വരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.പ്രതിയെ ചോദ്യം ചെയ്തപ്പോൾ അഞ്ചു പേർ കൂടി ഉള്ളതായാണ് അറിഞ്ഞത്.ആറ് പേരെയും കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.