
ബാലരാമപുരം: നെല്ലിമൂട് ദേശാഭിവർദ്ധിനി ഗ്രന്ഥശാലയിൽ സംഘടിപ്പിച്ച അനുമോദന സമ്മേളനം അഡ്വ.എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് എസ്.രാജു അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്തംഗം സി.കെ. വത്സലകുമാർ,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. സുനിൽകുമാർ,ഗ്രന്ഥശാല മുൻ പ്രസിഡന്റ് കെ.ശശിധരൻ,താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം നെല്ലിമൂട് രാജേന്ദ്രൻ, ഗ്രന്ഥശാല സെക്രട്ടറി വി.സി.റസ്സൽ എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എപ്ലസ് നേടിയവരെയും വിവിധ പരീക്ഷകളിൽ ഡോക്ടറേറ്റും റാങ്കും നേടിയവരെയും കലാസാഹിത്യ മത്സരത്തിലെ വിജയികളെയും അവാർഡുകൾ നൽകി അനുമോദിച്ചു.എച്ച്.ചന്ദ്രൻ സ്മാരക എൻഡോവ്മെന്റ് അവാർഡുകളും വിതരണം ചെയ്തു.