aparna

'ചേട്ടന് ഇതിനെപ്പറ്റി വലിയ ധാരണയില്ലല്ലേ...' എന്ന് കൂളായി ചോദിച്ച് മഹേഷിന്റെ പ്രതികാരത്തിൽ നായകൻ ഫഹദ് ഫാസിലിനെ നിലംപരിശാക്കിയ ജിംസി എന്ന മിടുമിടുക്കിയെ മലയാളക്കര നെഞ്ചേറ്റിയിട്ട് നാലുവർഷം പിന്നിടുന്നേയുള്ളൂ. മധുരയിലെ കടുംകട്ടി തമിഴ് സംസാരിച്ച്, നടൻ സൂര്യയ്ക്കൊപ്പം കട്ടയ്ക്ക് അഭിനയിച്ച ബേക്കറി ബിസിനസുകാരി ബൊമ്മിയായുള്ള അപർണയുടെ പകർന്നാട്ടം അത്ഭുതത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ബൊമ്മിക്ക് ലഭിച്ച ദേശീയ അവാർ‌ഡിൽ മലയാളക്കരയാകെ അപർണ ബാലമുരളിയെ നെഞ്ചോട് ചേർക്കുകയാണ്.

ഇടുക്കിയിലെ മലയോരഗ്രാമവാസിയായ ജിംസിയിൽ ബൊമ്മിയായി മാറാൻ അപർണ ഏറെ കഷ്ടപ്പെട്ടിരുന്നു. മാസങ്ങൾ നീണ്ടുനിന്ന പരിശീലനത്തിനും ക്ളാസുകൾക്കും ശേഷമാണ് അപർണ ബൊമ്മിയായി മാറിയത്. ''ബൊമ്മിയെ അവതരിപ്പിക്കുന്നത് എളുപ്പമായിരുന്നില്ല.

കോയമ്പത്തൂരിൽ പഠിച്ചതിനാൽ തമിഴ് അറിയാമായിരുന്നെങ്കിലും

മധുരയിലെ തമിഴ് കടു കട്ടിയായിരുന്നു.അത് വല്ലാതെ വലച്ചു. അവാർഡ് ബൊമ്മിക്കും സൂരരൈ പ്രോട്രിനും സംവിധായിക സുധാമാഡത്തിനുമുള്ള അംഗീകാരമാണ്. ബൊമ്മി എന്ന കഥാപാത്രത്തിന് അവാർഡ് ലഭിക്കണമെന്ന് സുധ മാം ഏറെ ആഗ്രഹിച്ചിരുന്നു.'' പൊള്ളാച്ചിയിൽ 'ഇനി ഉത്തരം' എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ച് അവാർഡ് വിവരം അറിഞ്ഞ അപർണ പ്രതികരിച്ചു.

തമിഴ് സൂപ്പർതാരം സൂര്യയുടെ കടുത്ത ആരാധികയായ അപർണ അഭിനയിക്കുന്ന രണ്ടാമത്തെ തമിഴ് ചിത്രമാണ് സൂരരൈ പോട്ര്. ആദ്യമായാണ് അപർണ ഒരു വനിതാ സംവിധായികയുടെ ചിത്രത്തിന്റെ ഭാഗമാകുന്നതും. ആർക്കിടെക്ചർ പഠിച്ച അപർണ ബാലമുരളിയുടെ അദ്ധ്യാപികയായിരുന്നു തിരക്കഥാകൃത്ത് ശ്യാം പുഷ്കരന്റെ ഭാര്യ ഉണ്ണിമായ. സിനിമയിലേക്കുള്ള വഴിതുറക്കുന്നത് അങ്ങനെയാണ്. ഗായികയായ അപർണ സൺഡേ ഹോളിഡേയിലും (മഴ പാടും) മഹേഷിന്റെ പ്രതികാരത്തിലും (മൗനങ്ങൾ) പാടിയിരുന്നു.

പാലക്കാട് കൊടുവായൂരാണ് നാട്. താമസം തൃശൂരിലും. അഭിനയത്തെപ്പറ്റി ധാരണയില്ലാതെ വന്ന് ദേശീയ അംഗീകാരം നേടി ചരിത്രം കുറിച്ചിരിക്കയാണ് അപർണ. മലയാളത്തിലും തമിഴിലും തെലുങ്കിലും അഭിനയിച്ചു. പത്മിനി, സുന്ദരി ഗാർഡൻസ് എന്നിവയാണ് പുതിയ മലയാള ചിത്രങ്ങൾ. ബോളിവുഡ് അരങ്ങേറ്റം വൈകാതെ ഉണ്ടാകും.

'​കൃ​ഷ്ണ​ക​ടാ​ക്ഷം​'
അ​വാ​ർ​ഡ് ​നി​റ​വിൽ

തൃ​ശൂ​ർ​ ​:​ ​സൂ​ര​രൈ​ ​പോ​ട്ര് ​എ​ന്ന​ ​ത​മി​ഴ് ​ചി​ത്ര​ത്തി​ലൂ​ടെ​ ​മി​ക​ച്ച​ ​ന​ടി​ക്കു​ള്ള​ ​പു​ര​സ്‌​കാ​രം​ ​നേ​ടി​യ​ ​അ​പ​ർ​ണ​ ​ബാ​ല​മു​ര​ളി​യു​ടെ​ ​പാ​ട്ടു​രാ​യ്ക്ക​ലി​ലെ​ ​വീ​ട് ​'​കൃ​ഷ്ണ​ക​ടാ​ക്ഷം​'​ ​ആ​ഹ്‌​ളാ​ദ​ ​നി​റ​വി​ലാ​ണ്.​ ​അ​പ​ർ​ണ​ ​പൊ​ള്ളാ​ച്ചി​യി​ലെ​ ​ഷൂ​ട്ടിം​ഗ് ​ലോ​ക്കേ​ഷ​നി​ലാ​ണെ​ങ്കി​ലും​ ​വീ​ട്ടി​ൽ​ ​അ​ച്ഛ​ൻ​ ​ബാ​ല​മു​ര​ളി​യു​ടെ​യും​ ​അ​മ്മ​ ​അ​ഡ്വ.​ശോ​ഭ​യു​ടെ​യും​ ​മൊ​ബൈ​ൽ​ ​ഫോ​ണു​ക​ളി​ലേ​ക്ക് ​അ​ഭി​ന​ന്ദ​ന​ ​പ്ര​വാ​ഹ​മാ​ണ്.
വീ​ഡി​യോ​ ​കോ​ളി​ലൂ​ടെ​ ​ലോ​ക്കേ​ഷ​നി​ൽ​ ​നി​ന്ന് ​അ​പ​ർ​ണ​ ​മാ​താ​പി​താ​ക്ക​ളു​മാ​യി​ ​ആ​ഹ്‌​ളാ​ദം​ ​പ​ങ്കു​വ​ച്ചു.​ ​തൃ​ശൂ​രി​ലെ​ ​ജ​ന​ങ്ങ​ൾ​ക്ക് ​ന​ന്ദി​ ​പ​റ​ഞ്ഞ​ ​അ​പ​ർ​ണ​ ​ത​നി​ക്ക് ​എ​ന്നും​ ​പ്രോ​ത്സാ​ഹ​ന​മാ​യി​രു​ന്ന​ ​മു​ത്ത​ച്ഛ​ൻ​ ​എം.​സി.​എ​സ് ​മേ​നോ​ന് ​അ​വാ​ർ​ഡ് ​സ​മ​ർ​പ്പി​ക്കു​ക​യാ​ണെ​ന്നും​ ​അ​റി​യി​ച്ചു.​ ​വ്യാ​ഴാ​ഴ്ച്ച​ ​വൈ​കി​ട്ട് ​ഷൂ​ട്ടിം​ഗ് ​ലൊ​ക്കേ​ഷ​നി​ലേ​ക്ക് ​പോ​കു​മ്പോ​ൾ​ ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ ​അ​വാ​ർ​ഡ് ​സാ​ദ്ധ്യ​ത​യു​ണ്ടെ​ന്ന് ​പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും​ ​ചെ​റി​യ​ ​ആ​ശ​ങ്ക​ ​ഉ​ണ്ടാ​യി​രു​ന്ന​താ​യി​ ​അ​മ്മ​ ​പ​റ​ഞ്ഞു.